അംബേദ്‌കർ വിഷയത്തില്‍ പാർലമെന്റില്‍ നടന്ന പ്രതിഷേധ മാർച്ചിനിടെ തന്നെ രാഹുല്‍ ഗാന്ധി തള്ളിയിട്ട് പരിക്കേല്‍പ്പിച്ചുവെന്ന് ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗി. ‘ഞാൻ ഗോവണിക്ക് സമീപം നില്‍ക്കുകയായിരുന്നു. പ്രതിഷേധ മാർച്ചിനിടെ രാഹുല്‍ ഗാന്ധി ഒരു എംപിയെ പിടിച്ചുതള്ളി അദ്ദേഹം എന്റെ പുറത്തായിരുന്നു വീണത്. അങ്ങനെ ഞാൻ നിലത്തുവീണു’, ബിജെപി എംപി ആരോപിച്ചു.

സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും പ്രതികരണവുമായി രംഗത്തെത്തി. പാ‌ർലമെന്റ് കവാടത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബിജെപി എംപിമാർ തടയാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു. അതിനിടെയാണ് ഇത് സംഭവിച്ചത്. മല്ലികാർജുൻ ഖാർഗെയാണ് വീണത്. ബിജെപി എംപിമാരാണ് ഞങ്ങളെ തടയാൻ ശ്രമിച്ചത്’: രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ പരിക്കേറ്റ പ്രതാപ് ചന്ദ്ര സാരംഗിയെ ആംബുലൻസില്‍ കയറ്റി കൊണ്ടുപോകുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇടത് കണ്ണിന് സമീപമാണ് എംപിക്ക് പരിക്കേറ്റത്. മുറിവില്‍ നിന്ന് രക്തം വരുന്നതും ദൃശ്യങ്ങളില്‍ കാണാം.

ബിആർ അംബേദ്‌കറിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിച്ചു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച്‌ നടത്തിയത്. നീല വസ്‌ത്രമായിരുന്നു പ്രതിപക്ഷ എംപിമാരെല്ലാം ധരിച്ചിരുന്നത്. ബിആർ അംബേദ്‌ക്കറുടെ ചിത്രവും കയ്യിലേന്തിയായിരുന്നു പ്രതിഷേധം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക