മുംബൈ: കേരളത്തിൽനിന്നും നാസിക്കിലേക്ക് റോഡ് മാർഗ്ഗം വന്നിരുന്ന ചരക്ക് ലോറിയുടെ മലയാളി ഡ്രൈവർ സോലാപ്പൂരിൽ വെച്ച് നിര്യാതനായി.കോട്ടയം ചങ്ങനാശ്ശേരി നിവാസിയായ ലോറി ഡ്രൈവർ സാബു(53)ആണ് നിര്യാതനായത്.കോട്ടയം കോടിമതിയിൽ നിന്നും മഹാരാഷ്ട്രയിലെ നാസിക്കിലേക്കുളള ചരക്ക് വാഹനം ഓടിക്കുന്നതിനിടയിൽ മഹാരാഷ്ട്രയിലെ സോലാപ്പൂർ ജില്ലയിലെ തുൽജാപ്പൂരിൽ വെച്ച് ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം നിലവിൽ സോലാപ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു ബാംഗ്ലൂരില്‍ നിന്നും അടുത്ത ബന്ധുക്കൾ എത്തിയ ശേഷം പോസ്റ്റ്മോർട്ടം, നിയമ മെഡിക്കൽ നടപടികൾ ആരംഭിക്കും. സോലാപ്പൂർ കേരള സമാജം പ്രസിഡന്റ് ഗിരീഷ് സ്വാമി സാർ, സെക്രട്ടറി ഹരികുമാർ ,ഫെയ്മ യാത്രാസഹായ വേദി സോലാപ്പൂർ ജില്ല കൺവീനർ സുനിൽ ഉണ്ണിസാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഷോലാപ്പൂർ കേരള സമാജം അംഗങ്ങൾ കുടുംബത്തിനും സഹ ഡ്രൈവർക്കും ആവശ്യമായ സഹായ സഹകരണങ്ങൾ ഏകോപിപ്പിക്കുന്നു.
















