ലൈംഗികപീഡന ആരോപണമുന്നയിച്ച യുവനടി രേവതി സമ്ബത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍തി അമ്മ മുൻ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ്. രേവതിയുടെ ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളില്‍ ഇവര്‍ വ്യത്യസ്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ഇപ്പോള്‍ മാത്രമാണ് ബലാംത്സംഗ പരാതി ഉന്നയിച്ചത്.
അമ്മയ്‌ക്കെതിരേ ആരോപണങ്ങള്‍ ഉണ്ടായ സമയത്ത് താനും കെപിഎസി ലളിതയും ചേർന്ന് വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഇവർ ആദ്യം ആരോപണം ഉന്നയിച്ചത്. താൻ മോശമായി സംസാരിച്ചെന്ന് മാത്രമായിരുന്നു അന്നത്തെ ആരോപണം. പിന്നീട് പോക്‌സോ കേസ് അടക്കം ചുമത്താവുന്ന തരത്തിലേക്ക് ആരോപണം മാറ്റുകയായിരുന്നു.
2016-ല്‍ ഒരു തവണ മാത്രമാണ് രേവതിയെ കണ്ടിട്ടുള്ളത്. അന്ന് ഇവര്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് എത്തിയത്. ചൈനയില്‍ ഉപരിപഠനത്തിന് പോയപ്പോള്‍ സഹപാഠിയുടെ നഗ്നചിത്രം എടുത്തതിന് അവിടെനിന്ന് പുറത്താക്കിയ ആളാണെന്നും ഇവർക്ക് പ്രത്യേക അജണ്ടയുണ്ടെന്നും പരാതിയില്‍ പറയുന്നു.രേവതി സന്പത്തിന്‍റെ ആരോപണത്തിന് പിന്നാലെ “അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖിന് രാജി വയ്ക്കേണ്ടി വന്നിരുന്നു. ഞായറാഴ്ചയാണ് സിദ്ദിഖ് അമ്മ പ്രസിഡന്‍റ് മോഹൻലാലിന് ഇ-മെയിലില്‍ രാജിക്കത്തയച്ചത്.