മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്. ഇന്ന് നാലുമണിക്ക് അവർ ബി.ജെ.പി അംഗത്വം സ്വീകരിക്കും. ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച്‌ ഏറെ കാലമായി കേന്ദ്ര-സംസ്ഥാന നേതാക്കള്‍ അവരുമായി ചർച്ച നടത്തി വരികയായിരുന്നു.

നാലുമണിക്ക് വീട്ടില്‍ നടക്കുന്ന ചടങ്ങിലാണ് അംഗത്വം സ്വീകരിക്കുക. ബി.ജെ.പിയില്‍ ചേരാനായി നേതാക്കള്‍ കുറെ കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നുവെന്ന് ശ്രീലേഖ പ്രതികരിച്ചു. എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച വിവാദമായ സാഹചര്യത്തില്‍ ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനവും ഏറെ ചർച്ച ചെയ്യപ്പെടും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള കേഡറിലെ ആദ്യ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ. പത്മജ വേണുഗോപാലിനു ശേഷം പല പ്രമുഖരും ബി.ജെ.പിയിലെത്തും എന്ന തരത്തില്‍ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ശ്രീലേഖയുടെ പേര് അക്കൂട്ടത്തിലുണ്ടായിരുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക