മുംബൈ:മുംബൈയിലെ കുർള മാർക്കറ്റിൽ അമിതവേഗതയിൽ വന്ന ബസ് നിരവധി വാഹനങ്ങൾ ഇടിച്ച് തകർത്തതിനെ തുടർന്ന് 4 പേരുടെ ജീവൻ നഷ്ടപെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി കുർള വെസ്റ്റിലെ എസ്‌ജി ബാർവ് റോഡിൽ പച്ചക്കറി മാർക്കറ്റിലാണ് അപകടം നടന്നത്. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രികളിൽ ചികിത്സയിലാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ബെസ്റ്റ് ബസ് അമിത വേഗതയിൽ ആയിരുന്നു വെന്നും ബ്രേക്ക് തകരാറിലായതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
നിരവധി കാൽനടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചത് കൂടാതെ നിരവധി ഓട്ടോ ടാക്സി എന്നിവയിലും ബസ് ഇടിച്ചിരുന്നു.
കുർള പോലീസ് ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അപകടത്തിൽ പെട്ട ബസ് കുർള സ്റ്റേഷനിൽ നിന്ന് അന്ധേരിയിലേക്ക് പോകുന്ന റൂട്ട് നമ്പർ 332 ബസായിരുന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം 👇
മുംബൈ കുർളയിൽ ബെസ്റ്റ് ബസ് അപകടം: 4 മരണം; പരിക്കേറ്റ 8 പേരുടെ നില ഗുരുതരം pic.twitter.com/jaSBqmItFw
— Thomas R V Jose (@thomasrvjose) December 10, 2024


















