ആർപ്പൂക്കരയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് 20കാരിക്ക് ദാരുണാന്ത്യം. വില്ലൂന്നി പോത്താലില്‍ ബിജുവിന്റെ മകള്‍ നിത്യ ബിജു (20) ആണ് മരിച്ചത്. മാന്നാനം കെ.ഇ കോളേജിലെ ബികോം അവസാന വർഷ വിദ്യാർത്ഥിനിയാണ്.
തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെ മാന്നാനത്തു നിന്നും വീട്ടിലേക്ക് ബുള്ളറ്റില്‍ യാത്രാ മധ്യേയാണ് അപകടം നടന്നത്. അപകടം ഉണ്ടായ ഉടൻ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പത്തുമണിയോടെ മരണം സംഭവിച്ചു. ഗാന്ധിനഗർ പോലീസ് മേല്‍ നടികള്‍ സ്വീകരിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
പിതാവ് ബിജു ടൈല്‍സ് കോണ്‍ട്രാക്ടർ ആണ്.മാതാവ് അജിതാ ബിജു (ഇസ്രയേലില്‍ നേഴ്സ്). ഏകസഹോദരൻ നിധിൻ ആർമിയിൽ സേവനം അനുഷ്ഠിക്കുന്നു. മൃതശരീരം പോസ്റ്റ്മോർട്ടത്തിനുശേഷം മോർച്ചറിയില്‍ സൂക്ഷിക്കും. സംസ്കാരം അമ്മ എത്തിയതിനു ശേഷം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















