2007ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. നിവേദ്യത്തിലെ സത്യഭാമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. മുട്ടൊപ്പമുള്ള മുടിയും കുട്ടിത്തം നിറഞ്ഞ മുഖവുമായി അതിവേഗത്തില്‍ ഭാമ മുൻനിര നായികമാരുടെ ലിസ്റ്റില്‍ ഇടംപിടിച്ചു.
നിവേദ്യത്തിനുശേഷം നടിയെ തേടി തുടരെ തുടരെ അവസരങ്ങള്‍ വന്നു. ഭാമയുടെ രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ ആയിരുന്നു. സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായിട്ടുണ്ട്.2016ല്‍ റിലീസ് ചെയ്ത മറുപടിയാണ് അവസാനം റിലീസ് ചെയ്ത മലയാള ചിത്രം.
ഗായികയും കൂടിയായ ഭാമ വിവാഹത്തോടെയാണ് സിനിമയില്‍ നിന്നും അകലം പാലിച്ചത്. പക്ഷെ സമൂഹമാധ്യമങ്ങളിലും താരങ്ങളുടെ സംഘടനയായ അമ്മയിലും ഭാമ സജീവമാണ്.ബിസിനനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. 2020ല്‍ കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ഭാമയുടെ വിവാഹ ചടങ്ങുകള്‍ നടന്നത്. എന്നാല്‍ രണ്ട് വർഷത്തോളം മാത്രമെ ആ ദാമ്ബത്യത്തിന് ആയുസുണ്ടായിരുന്നു. ഭാമയും അരുണും ഇപ്പോള്‍ വേർപിരിഞ്ഞാണ് താമസം. ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളെല്ലാം ഭാമ സോഷ്യല്‍മീഡിയയില്‍ നിന്നും നീക്കം ചെയ്തു.
മുപ്പത്തിയഞ്ചുകാരിയായ ഭാമയുടെ യഥാർത്ഥ പേര് രേഖിത ആർ കുറുപ്പ് എന്നാണ്. സിനിമയില്‍ വന്നശേഷമാണ് അത് ഭാമയായി മാറിയത്. അടുത്തിടെ ദുബായില്‍ ബ്ലാക്ക് മിനി ഫ്രോക്കിനൊപ്പം ഓവർസൈസ്ഡ് ഷർട്ട് പെയർ ചെയ്ത് മോഡേണ്‍ ലുക്കില്‍ നടക്കുന്ന ഭാമയുടെ വീഡിയോയും വൈറലായിരുന്നു. ഈ വീഡിയോയിൽ ഭാമയെ കണ്ടാൽ 35 വയസ്സുകാരി ആണെന്നോ മൂന്നു വയസ്സുകാരിയുടെ അമ്മയാണെന്ന് തോന്നുകയില്ല. താരത്തിന്റെ ആകാര വടിവും സൗന്ദര്യവും ആരെയും ആകർഷിക്കുന്ന വിധം ഉള്ളതാണ്. വീഡിയോ ചുവടെ കാണാം





