മുംബൈ:ആരു മുഖ്യമന്ത്രിയായാലും ശിവസൈനികർ പിന്തുണയ്ക്കുമെന്ന് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്ന് ഏക്നാഥ് ഷിൻഡെ. മഹാരാഷ്ട്രയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മഹായുതി സഖ്യത്തിൽ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ, സംസ്ഥാന കാവൽ മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഷിൻഡെ താനെയിൽ വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു,
മഹായുതി സഖ്യത്തിൽ നിന്നും ആരു മുഖ്യമന്ത്രിയായാലും ശിവസൈനികർ പിന്തുണയ്ക്കുമെന്ന് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്നും ഇതിൽ യാതൊരു വിധ അഭിപ്രായ ഭിന്നതകളും മുന്നണിയിൽ ഇല്ലെന്നും ഷിൻഡെ വ്യക്തമാക്കി.എന്നാൽ അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ നിന്ന് തന്നെ ആയിരിക്കും എന്ന് ഏകദേശം ധാരണ ആയി എന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ് ആകും മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിൽ എത്തുക എന്നാണ് നിലവിലുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.












