സര്‍ക്കാര്‍ രൂപീകരണത്തിനായി ഇന്നു ചേരേണ്ട മഹായുതി സഖ്യത്തിന്റെ നിര്‍ണായക യോഗം ബഹിഷ്‌കരിച്ച്‌ ശിവസേന നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ. തുടര്‍ന്ന് മഹായുതി സഖ്യത്തിന്റെ നിര്‍ണായക യോഗം റദ്ദാക്കിയതിനാല്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ രൂപീകരണം അനിശ്ചിതത്വത്തിലാണ്. ഏക്നാഥ് ഷിന്‍ഡെ അപ്രതീക്ഷിതമായാണ് യോഗം ബഹിഷ്കരിച്ച്‌ സത്താറ ജില്ലയിലെ ഗ്രാമത്തിലേക്ക് പോയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

നാളെ മടങ്ങിവരുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചനയെങ്കിലും നിര്‍ണായകമായ യോഗം ബഹിഷ്‌കരിക്കാനുള്‌ള കാരണം വ്യക്തമായിട്ടില്ല. ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനും എന്‍സിപി നേതാവ് അജിത് പവാറിനും ഒപ്പം ഷിന്‍ഡെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി മുംബൈയിലേക്ക് മടങ്ങിയിരുന്നു. മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് വരുന്നതിനെ ഏകനാഥ് ഷിന്‍ഡെ സ്വാഗതം ചെയ്തുവെന്നായിരുന്നു അവസാനം ലഭിക്കുന്ന വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിസന്ധി ഉടലെടുത്തത് മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച്‌ തര്‍ക്കത്തിലാണ്. സഹമന്ത്രിസ്ഥാനം ഉള്‍പ്പെടെ 12 മന്ത്രിസ്ഥാനങ്ങള്‍ക്കാണ് ശിവസേന അവകാശവാദം ഉന്നയിച്ചത്. കൂടാതെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനവും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ബി ജെ പി കേന്ദ്ര നേതൃത്വമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക