മുംബൈയില്‍ വനിത പൈലറ്റ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകൻ അറസ്റ്റില്‍. അന്ധേരിയിലെ മാറോളിലാണ് സംഭവം.
എയർ ഇന്ത്യ ജീവനക്കാരിയായിരുന്ന സൃഷ്ടി തുലി എന്ന 25 കാരിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രേരണാക്കുറ്റം ചുമത്തിയാണ് കാമുകനെ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി സ്വദേശി ആദിത്യ പണ്ഡിറ്റ് എന്ന 27 കാരനെയാണ് മുംബൈ പൊലീസ് അറസ്റ്റു ചെയ്തത്.
-->
യുവതിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി കുടുംബം ആരോപിച്ചു. പ്രതി യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയായി ചിത്രീകരിച്ചതാകാമെന്ന് കുടുംബം ആരോപിച്ചു. നേരത്തെ ഇയാള്‍ യുവതി മാംസാഹാരം കഴിക്കുന്നത് തടയുകയും, പൊതുസ്ഥലത്തുവച്ച് അപമാനിക്കുകയും ചെയ്തിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
തിങ്കളാഴ്ച പുലർച്ചെ അന്ധേരിയിലെ മാറോള്‍ പൊലീസ് ക്യാമ്ബിന് സമീപത്തെ വാടക വീട്ടില്‍ തുലിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാമുകനായ ആദിത്യ പണ്ഡിറ്റിന്റെ ശല്യത്തെ തുടർന്ന് യുവതി കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിനു ശേഷം പൊലീസ് അറിയിച്ചു. പൈലറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന ആദിത്യ പണ്ഡിറ്റ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു.
ഞായറാഴ്ച ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ യുവതിയും കാമുകനുമായി വാക്കുതർക്കം ഉണ്ടായതായി പൊലീസ് പറഞ്ഞു. പുലർച്ചെ ഒരു മണിയോടെ കാമുകൻ ഡല്‍ഹിക്ക് പോയതായാണ് വിവരം. ഇതിനു പിന്നാലെ യുവതി കാമുകനെ ഫോണില്‍ വിളിച്ച് മരിക്കാൻ പോകുകയാണെന്ന് അറിയിച്ചു. പിന്നീട് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക