താനെ: സ്ത്രീകൾക്കായുള്ള ലഡ്‌കി ബഹിൻ യോജന തടസ്സമില്ലാതെ തുടരുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. താനെയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള പദ്ധതി പ്രകാരം സ്ത്രീകൾക്ക് ഓരോ മാസവും 1500 രൂപ സഹായമായി ലഭിക്കും.
2024 നവംബറിൽ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിൻ്റെ വൻ വിജയത്തിന് സംഭാവന നൽകിയതിന് ലഡ്‌കി ബഹിൻ പദ്ധതിയാണെന്ന് പരക്കെ പറയപ്പെട്ടിരുന്നു. പദ്ധതി പ്രകാരം സ്ത്രീകൾക്ക് ഓരോ മാസവും 1500 രൂപ സഹായമായി ലഭിക്കും. ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയും ഭരണകക്ഷിയായ മഹായുതിയിലെ അംഗങ്ങളാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
“ലഡ്കി ബഹിൻ പദ്ധതി നിർത്തലാക്കാൻ മഹായുതി സർക്കാർ ഒരിക്കലും അനുവദിക്കില്ല.”താനെ നഗരത്തിലെ ഒരു പരിപാടിയിൽ ഷിൻഡെ പരാമർശിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക










