
മുംബൈ:മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഘാട്‌കോപ്പറിന് സമീപം ബൈക്ക് യാത്രികനെ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് തന്റെ വാഹനവ്യൂഹം നിർത്തുകയും പരിക്കേറ്റ യുവാവിനെ സഹായിക്കുകയും ചെയ്തു.ഞായറാഴ്ച റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തതിന് ശേഷം ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ തിരികെ വരുമ്പോഴാണ് ഘാട്കോപ്പറിന് സമീപം ഗുരുതരമായ ബൈക്ക് അപകടം കണ്ട് വാഹനവ്യൂഹം നിർത്താൻ ആവശ്യപ്പെട്ടത്.
റിപ്പോർട്ടുകൾ അനുസരിച്ച്, പരിക്കേറ്റ യുവാവിനെ അദ്ദേഹം തന്റെ വാഹനത്തിൽ നിന്നും ഇറങ്ങി വന്ന് പരിശോധിക്കുകയും ഉടൻ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ വേണ്ട നടപടികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.തുടർന്ന് പരിക്കേറ്റ ബൈക്ക് യാത്രികനെ പോലീസ് സംരക്ഷണത്തോടെ രാജവാഡി ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.