താനെ: ജനങ്ങളുടെ സ്‌നേഹം തനിക്ക് ഒരു ടോണിക്ക് പോലെ പ്രവർത്തിക്കുന്നതിനാൽ മുഖ്യമന്ത്രിയായിരിക്കെ തനിക്ക് നിരവധി തീരുമാനങ്ങൾ എടുക്കാനായെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. സാമൂഹിക പരിഷ്കർത്താവായ രവിദാസിൻ്റെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ എത്ര തീരുമാനങ്ങളെടുത്തെന്ന് എനിക്കറിയില്ല. എൻ്റെ പ്രിയപ്പെട്ട സഹോദരിമാരുടെയും സഹോദരന്മാരുടെയും പിതാവിൻ്റെയും സ്നേഹം എനിക്ക് ഒരു ടോണിക്ക് ആയി പ്രവർത്തിച്ചു,ഇപ്പോഴും അങ്ങനെ തന്നെ ” അദ്ദേഹം പറഞ്ഞു, സ്ഥാനങ്ങൾ താൽക്കാലികമാണെങ്കിലും, ആളുകളുടെ അംഗീകാരം ദീർഘകാലം നിലനിൽക്കുമെന്നും ഉപ മുഖ്യമന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക