താനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് 26കാരനെതിരെ താനെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.താനെ നഗരത്തിലെ വർലി പാദയിൽ താമസിക്കുന്ന ഹിതേഷ് ധേന്ദേ എന്ന പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് ശ്രീ നഗർ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ ഗുൽസാരിലാൽ ഫഡ്താരെ പറഞ്ഞു. ഇയാൾ സോഷ്യൽ മീഡിയ വഴി ആയിരുന്നു ഉപമുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തത് .

ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച പോലീസ് ഇയാൾക്കെതിരെ ഭാരതീയ ന്യായ സൻഹിത സെക്ഷൻ 133, 352 പ്രകാരം കേസെടുത്തു.351(1)കൂടാതെ 356 (2) പ്രകാരവും കേസെടുത്തതായി പോലിസ് അറിയിച്ചു.സംഭവത്തിൽ അന്വേഷണം നടന്ന് വരികയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക