ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നിരോധിത ഭീകരസംഘടനായ പിഎഫ്‌ഐയുടെ നേതാവ് സുപ്രീംകോടതിയില്‍.

അബ്ദുള്‍ റസാഖാണ് ഹജ്ജിന് പോകാൻ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹർജി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹജ്ജിന് പോകാനുള്ള അപേക്ഷ നല്‍കാൻ കോടതി നിർദ്ദേശിച്ചു. എന്നാല്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അനുവാദം നല്‍കാൻ ആകില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. ഒടുവില്‍ ജാമ്യവ്യവസ്ഥയിലെ ഇളവ് സംബന്ധിച്ച്‌ അടുത്ത വാദത്തില്‍ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. അടുത്തവാദം ഡിസംബർ 2 ന് കേള്‍ക്കും.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2022 മാർച്ച്‌ 10 നാണ് അബ്ദുള്‍ റസാഖിനെ അറസ്റ്റ് ചെയ്തത്. 2023 ഓഗസ്റ്റിലാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മലപ്പുറം പെരുമ്ബടപ്പിലെ ഡിവിഷന്‍ പ്രസിഡന്റായിരുന്നു അബ്ദുള്‍ റസാഖ് പീടിയയ്‌ക്കല്‍.

2006-ല്‍ കേരളത്തില്‍ രൂപം കൊണ്ട പി.എഫ്.ഐ.യുടെ ആസ്ഥാനം ഡല്‍ഹിയിലാണ്. ഇന്ത്യയിലെ പാർശ്വവത്‌കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവെന്നാണ് പിഎഫ്‌ഐ അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ ഇസ്ലാമിക ഭീകരവാദമാണ് ഇവർ നടത്തിയത്. 2022 ലാണ് കേന്ദ്രസർക്കാർ പിഎഫ്‌ഐയെ നിരോധിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക