പാലക്കാട് ഉപതിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായി നല്‍കിയ വാര്‍ത്തകളുടെ പേരില്‍ റിപ്പോര്‍ട്ടര്‍ ടി വി പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാലിനെതിരെ നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണത്തില്‍ പൊലീസ് നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍.

മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഒത്തുകിട്ടിയാല്‍ തീര്‍ത്തേക്കണമെന്ന് ആഹ്വാനം ചെയ്യുന്ന നിസാര്‍ കുംമ്ബിള എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് ഞെട്ടിക്കുന്നതാണ്. തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ വിജയാഹ്ലാദത്തിന്റെ മറവിലുള്ള ഇത്തരം പ്രവണതകള്‍ അംഗീകരിക്കാന്‍ കഴിയില്ല. വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ റോഷിപാലിനെതിരെ നടക്കുന്ന കൊലവിളിയിലും സൈബര്‍ ആക്രമണത്തിലും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധിക്കുന്നു’ കെയുഡബ്ല്യൂജെ അറിയിച്ചു.

സൈബര്‍ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്നും കെയുഡബ്ല്യൂജെ ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക