CrimeKeralaNews

തമിഴ്നാടിനെ ഞെട്ടിച്ച് ക്രൂര കൊലപാതകം; വിവാഹ അഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുട്ടികളുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തി

തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയില്‍ പഠിപ്പിക്കുന്നതിനിടെ ആണ്‌ അരുംകൊല.

തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ്‌ മരിച്ചത്. പ്രതിയായ എം. മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. 4 മാസം മുൻപാണ് രമണി മല്ലിപ്പട്ടണം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളില്‍ അധ്യാപികയായെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ഇന്ന് രാവിലെ ക്ലാസ് മുറിയില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന രമണിയെ പ്രതി മദൻ വിദ്യാർത്ഥികളുടെ മുന്നില്‍വെച്ച്‌ കൈയ്യില്‍ കരുതിയ കത്തികൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുൻപേ യുവതി മരിച്ചു. കൊലപാതകം നടത്തിയതിന് ശേഷം ഇയാള്‍ സ്കൂളില്‍ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അധികൃതർ ഇയാളെ പിടികൂടി മല്ലിപ്പട്ടണം പൊലിസിനെ ഏല്‍പ്പിക്കുകയായിരുന്നു. നിരവധി തവണ ഇയാള്‍ അധ്യാപികയോട് പ്രണയാഭ്യർത്ഥന നടത്തുകയും കൂട്ടുകാർക്കൊപ്പം ചേർന്ന് പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ കൂട്ടുകാരുടെ പരിഹാസം കൂടിയായതോടെ പിന്നീട് ഇയാള്‍ക്ക് അധ്യാപികയോട് പക തോന്നുകയും അതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button