കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ്, ‘ഇഴയുന്ന’ സുഷി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റീലില്‍ ആദ്യം കാണുന്നത് സുഷിയുടെ സാധാരണ പ്ലേറ്റ് ആണ്.

അടുത്ത നിമിഷം, ‘ഭക്ഷണം’ ചലിക്കാൻ തുടങ്ങുകയും കണ്ണും കാലും ഉള്ള ഒരു ജീവിയായി മാറുകയും ചെയ്യുന്നു. അത് ചുറ്റും നോക്കുകയും പ്ലേറ്റിനു പുറത്തേക്ക് ഇഴയുകയും ചെയ്യുന്നു. വീഡിയോ ക്ലിപ്പ് ഇൻസ്റ്റാഗ്രാമില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്തിടെ, ഈ ട്രെൻഡ് പിന്തുടർന്ന് മറ്റൊരു പോസ്റ്റും വൈറലായി. ഇതുവരെ 250 ദശലക്ഷത്തിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്. @tarek.em എന്ന ഉപയോക്താവാണ് റീല്‍ പോസ്റ്റ് ചെയ്തത്. നീളമുള്ള റൊട്ടി, നടുക്ക് കഷ്ണങ്ങള്‍ മുറിച്ച വൃത്താകൃതിയിലുള്ള അപ്പം എന്നിവയുള്ള ഒരു പ്ലേറ്ററാണ് തുടക്കത്തില്‍ കാണുക. നോക്കിനില്‍ക്കെ വൃത്താകൃതിയിലുള്ള അപ്പത്തിൻ്റെ മുകളിലെ മടക്കുകള്‍ നീങ്ങുകയും ബ്രെഡ് നിറയെ രോമമുള്ള രണ്ട് ജീവികളായി മാറുകയും ചെയ്യുന്നു.

കൂടുതല്‍ ഉപയോക്താക്കളും പ്രതികൂലമായാണ് വീഡിയോയോട് പ്രതികരിച്ചത്. ഈ ജീവനുള്ള ബ്രെഡ് കണ്ടപ്പോള്‍ അസ്വസ്ഥത തോന്നിയതായി നിരവധി പേർ കമൻ്റ് ചെയ്തു. ഇത് ശല്യപ്പെടുത്തുന്നതാണ്, കൊള്ളാം, ഇപ്പോള്‍ എനിക്ക് റൊട്ടി കഴിക്കാൻ ഭയമാണ്, നിങ്ങള്‍ എൻ്റെ സമാധാനം തകർക്കുന്നു, ഈ AI കാര്യം എൻ്റെ വിശപ്പ് ഇല്ലാതാക്കുന്നു തുടങ്ങിയ കമൻ്റുകളാണുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക