ഇന്ത്യയിലെ ട്രെയിന്‍ യാത്രാ ദുരിതത്തിന്റെ ഒരു ഭീകര കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ട്രെയിനിന്റെ വാതിലിലൂടെ കയറാന്‍ കഴിയാത്ത യാത്രക്കാരെ ഒരു കൂലി ജനല്‍ വഴി ട്രെയിനിലേക്ക് എടുത്ത് കയറ്റുന്നതാണ് വീഡിയോ. ആളുകളെ വിന്‍ഡോയിലൂടെ ട്രെയിനിലേക്ക് കയറ്റിയതിന് ശേഷം അവരുടെ ബാഗുകളും അകത്തേക്ക് എത്തിക്കുന്നത് കാണാം.
‘കൂലി നമ്ബര്‍ വണ്‍’ എന്ന കാപ്ഷനോടെയാണ് വീഡിയോ എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്.ഓരോരുത്തരെയായി എടുത്താണ് അയാള്‍ വിന്‍ഡോയിലൂടെ ട്രെയിനിന്റെ അകത്തെത്തിച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി സോഷ്യല്‍മീഡിയയിലെത്തുന്നത്.
യാത്രക്കാരുടെ ദുരിതം എന്ന് തീരുമെന്നും കേന്ദ്രം ഇതെല്ലാം കണ്ടിട്ടും മിണ്ടാതിരിക്കുന്നത് എന്താണെന്നുമെല്ലാം കമന്റുകള്‍ വരുന്നുണ്ട്. രാജ്യത്ത് പല സ്ഥലങ്ങളിലും ഇതേ അവസ്ഥയാണെന്നും അധികാരികള്‍ക്ക് ഇതൊന്നും അറിയേണ്ടതില്ലല്ലോ എന്നും കമന്‍റിടുന്നവരുണ്ട്. നിരവധി പേരാണ് സോഷ്യല്‍മീഡിയയിലൂടെ ഈ വീഡിയോ കണ്ടത്.

















