യുകെയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബ്രാഡ്ഫോര്‍ഡ് റോയല്‍ ഇന്‍ഫോമറി ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന വൈശാഖ് രമേശിനെ (35) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഒരു വര്‍ഷം മുമ്ബാണ് വൈശാഖ് യുകെയിലെത്തിയത്. മൂന്നാഴ്ച മുമ്ബാണ് നാട്ടിലായിരുന്ന ഭാര്യ ശരണ്യ യുകെയിലെത്തിയത്. കർണാടകയിലെ ഷിമോഗയിലാണ് വൈശാഖ് നഴ്സിങ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് ബെംഗളൂരു, മുംബൈ, കോഴിക്കോട് എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് യുകെയില്‍ എത്തിയത്. നല്ലൊരു ഗായകൻ കൂടിയായ വൈശാഖ് യുകെയില്‍ നിരവധി വേദികളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക