സിപിഎം കാസര്‍കോട് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കൊടിമരമാണ് മോഷണം പോയത്. ബിജെപിയുടെ ശക്തി കേന്ദ്രമായ കുഡ്ലുവിലാണ് ഇത്തവണ ഏരിയാ സമ്മേളനം നടക്കുന്നത്. സമ്മേളന പാര്‍ട്ടി പതാക ഉയര്‍ത്താനായാണ് കൂറ്റന്‍ കൊടിമരം എത്തിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് ഇത് മോഷണം പോയത്.

സ: സുരേന്ദ്രന്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് പ്രതിനിധ സമ്മേളനം നടക്കുന്നിടത്തേക്ക് ജാഥയായി കൊടിമരം കൊണ്ടു പോകാനാണ് നിശ്ചയിച്ചിരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന വര്‍ഷവും സ്ഥാലവും ഉള്‍പ്പെടുത്തിയായിരുന്നു കൊടിമരം തയാറാക്കിയത്. ഇന്നലെ പ്രവര്‍ത്തകര്‍ അവസാന മിനുക്ക് പണിയും നടത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ജാഥക്കായി എത്തിയപ്പോഴാണ് കൊടിമരം മോഷണം പോയത് അറിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെ പുതിയ കൊടിമരം തയ്യാറാക്കിയാണ് പതാക ഉയര്‍ത്തിയത്. പിന്നാലെ സിപിഎം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സിപിഎം ഏരിയാ സെക്രടറി കെഎ മുഹമ്മദ് ഹനീഫിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക