മുംബൈ: നാം മുറുകെ പിടിക്കേണ്ടത് ഗാന്ധിജി പഠിപ്പിച്ചുതന്ന മതേതര സംസ്കാരം എന്ന് കോൺഗ്രസ് പ്രവർത്തകരെ ഓർമിപ്പിച്ച് ചാണ്ടി ഉമ്മൻ. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വസായിയിൽ എത്തിയതായിരുന്നു ചാണ്ടി ഉമ്മൻ എം എൽ എ. കോൺഗ്രസ് ഭവനിൽ നടത്തിയ മലയാളി കുടുംബ സംഗമത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ബിജെപിയെ സംസ്ഥാനത്തെ പ്രബുദ്ധർ അധികാരത്തിൽ നിന്നും അകറ്റി നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.സജീവ് ജോസഫ് എംഎൽഎ, എ ഐ സി സി സെക്രട്ടറി സന്ദീപ്, ജോജോ തോമസ്, ടിറ്റി തോമസ്, ഗിരീഷ് നായർ എന്നിവർ പ്രസംഗിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക