സ്വകാര്യ ബീച്ച്‌ റിസോർട്ടിലെ സ്വിമ്മിങ് പൂളില്‍ 3 യുവതികളെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . മൈസൂരു സ്വദേശികളായ കീർത്തന (21), നിഷിദ ( 21), പാർവതി ( 20) എന്നിവരാണ് മരിച്ചത്. കുളിക്കാൻ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. ഒരു വശത്ത് ആറടിയോളം ആഴമുണ്ടായിരുന്ന പൂളില്‍ മുങ്ങിപ്പോയ ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടുപേരും അപകടത്തില്‍പ്പെട്ടത്. മുങ്ങിപ്പോയ യുവതിയ്ക്ക് നീന്തല്‍ അറിയില്ലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ വൈകിട്ടോടെയാണ് മൂവരും റിസോർട്ടില്‍ മുറിയെടുത്തത്. മരണത്തില്‍ ദുരൂഹതയില്ലെന്ന് മംഗളൂരു പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്ബോള്‍ പരിസരത്ത് മറ്റാരും ഇല്ലാതിരുന്നതും അപകടത്തിനു കാരണമായി. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക