അമേരിക്കയിലെ ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്.കോട്ടും ടൈയും പാന്റും സോക്സുമെല്ലാം ധരിച്ച്‌ ഫുള്‍ സ്യൂട്ടില്‍ നേരെ സ്വിമ്മിങ് പൂളിലേക്ക് ചാടിയ മംദാനിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ന്യൂയോർക്ക് സിറ്റിയിലെ ഔട്ട്‌ഡോർ സ്വിമ്മിങ് പൂളുകളുടെ വേനല്‍ക്കാല സീസണ്‍ ഉദ്ഘാടനം ചെയ്യാനാണ് മേയർ എത്തിയത്. ഈ ചടങ്ങിനിടെയാണ് കുട്ടികള്‍ക്കൊപ്പം മേയറും പൂളിലേക്ക് എടുത്തുചാടിയത്. മേയർമാർ ഫുള്‍ സ്യൂട്ടോടെ പൂളിലേക്ക് ചാടുന്ന ഒരു പഴയകാല പാരമ്പര്യം ന്യൂയോർക്കിലുണ്ട്, അത് വീണ്ടെടുക്കാനും അവിടെയുണ്ടായിരുന്ന കുട്ടികളെ ആവേശത്തിലാക്കാനുമായിരുന്നു സോഹ്‌റാൻ മംദാനിയുടെ ശ്രമം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മേയറുടെ ഈ ചാട്ടം കണ്ട് ആളുകള്‍ കയ്യടിച്ചെങ്കിലും ഇതിലൊരു ചെറിയ ട്വിസ്റ്റ് കൂടിയുണ്ട്. ന്യൂയോർക്ക് സിറ്റി പാർക്ക്സ് ഡിപ്പാർട്ട്‌മെന്റിന്റെ നിയമപ്രകാരം പൊതു സ്വിമ്മിങ് പൂളുകളില്‍ ഇറങ്ങുമ്പോള്‍ കൃത്യമായ സ്വിം സ്യൂട്ട് ധരിക്കണം എന്നാണ് ചട്ടം. വെള്ളത്തിന്റെ ഗുണനിലവാരവും കെമിക്കല്‍ ബാലൻസും നിലനിർത്താൻ പുരുഷന്മാർ സ്വിം ട്രങ്ക്‌സോ സ്പീഡോസോ ധരിക്കണമെന്നാണ് നിയമം. അതുകൊണ്ടുതന്നെ മേയർ സാങ്കേതികമായി നിയമം ലംഘിച്ചില്ലാ എന്നൊരു ചർച്ചയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഉയർന്നിട്ടുണ്ട്.

എന്നാല്‍ വിമർശകർക്ക് മറുപടിയുമായി പൂളിലേക്ക് ചാടുന്ന വീഡിയോ എക്സില്‍ പങ്കുവെച്ചുകൊണ്ട് മേയർ തന്നെ നേരിട്ടെത്തിയിരുന്നു. രണ്ട് മില്യണിലധികം ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്. രസകരമായ നിരവധി കമന്റുകളും പോസ്റ്റിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക