എംസി റോഡ് ആറ് വരിപ്പാതയാക്കി വികസിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നവീകരണം നടക്കുന്നത്.

ആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് തത്വത്തിലുള്ള ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസാണ് അറിയിച്ചത്. ഫേസ്ബുക്ക് റീലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയാണ് എംസി റോഡ്. മൊത്തത്തില്‍ റോഡിന് 240.6 കി.മീ. ദൈർഘ്യം ഉണ്ട്.

തലസ്ഥാനമായ തിരുവനന്തപുരത്തെ കേശവദാസപുരത്തുനിന്നും നിന്നു തുടങ്ങി വെമ്ബായം, വെഞ്ഞാറമൂട്, കിളിമാനൂർ, നിലമേല്‍, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, , ചങ്ങനാശ്ശേരി, ചിങ്ങവനം, കോട്ടയം, ഏറ്റുമാനൂർ, കുറവിലങ്ങാട്, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരുമ്ബാവൂർ, കാലടി വഴി അങ്കമാലി വരെ നീളുന്ന ഈ പാത അങ്കമാലിയില്‍ ദേശീയപാത 47-ല്‍ ചേരുന്നു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലൂടെയാണ് ഈ പാത കടന്നു പോകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക