എല്‍.ഡി.എഫില്‍ സിപിഐ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിട്ടും വിഷയം ചര്‍ച്ച ചെയ്യാതെ രഹസ്യമായി പി.എം ശ്രീയുടെ ധാരണപത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ട പശ്ചാത്തലത്തില്‍ മന്ത്രി പി.എ. ഈ സാഹചര്യത്തിൽ ഈ വിഷയത്തിലുള്ള മുഹമ്മദ് റിയാസിന്റെ പഴയ ഫേസ്ബുക് കുറിപ്പും ചര്‍ച്ചയാകുന്നു. കാവിവല്‍ക്കരണത്തിന് വ്യാപക പ്രേരണ നല്‍കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല എന്ന് വിമര്‍ശിച്ച സിപിഎമ്മിന്റെ നിലപാട് മാറ്റമാണ് വിമര്‍ശനത്തിന് ഇടയാക്കുന്നത്.

‘പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം എന്തുകൊണ്ട് എതിര്‍ക്കപ്പെടണം?’ എന്ന തലക്കെട്ടില്‍ 15 കാരണങ്ങളാണ് അദ്ദേഹം ഇതില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്. വിദ്യാഭ്യാസ കച്ചവടത്തിനും വര്‍ഗീയവല്‍ക്കരണത്തിനും കാരണമാകുന്നതോടൊപ്പം രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ ഹനിക്കുന്നതുമാണ് പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയമെന്ന് അദ്ദേഹം വിലയിരുത്തുന്നു. 2020 ജൂലൈ 30നാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2022ല്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പി.എം ശ്രീ പദ്ധതിയു?ടെ നിഗൂഢ ചരട് മുന്‍നിര്‍ത്തിയാണ് കേരളം ഒപ്പിടുന്നതില്‍നിന്ന് പിന്തിരിഞ്ഞുനിന്നത്. ആര്‍.എസ്.എസ് താല്‍പര്യപ്രകാരം കാവിവത്കരണ അജണ്ടയില്‍ തയാറാക്കിയ ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി -2020) പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കണമെന്നാണ് പദ്ധതിക്കായുള്ള ധാരണപത്രത്തിലെ ഒന്നാമത്തെ വ്യവസ്ഥ. ഈ വ്യവസ്ഥക്ക് കീഴിലാണ് പി.എം ശ്രീക്കായി കേരളം ഒപ്പിട്ടത്.ബ്ലോക്കുകളില്‍ രണ്ട് സ്‌കൂളുകളെ വീതം തെരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പെടെയുള്ളവക്ക് പി.എം ശ്രീ പദ്ധതി വഴി ഫണ്ട് അനുവദിക്കും. എന്നാല്‍, ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനപ്പെടുത്തിയുള്ള പാഠ്യപദ്ധതിയും ബോധനരീതിയും വിലയിരുത്തലുമായിരിക്കണം ഈ സ്‌കൂളുകള്‍ പിന്തുടരേണ്ടത്. പി.എം ശ്രീ എന്ന് ചേര്‍ത്ത് സ്‌കൂളിന്റെ പേര് മാറ്റുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കുകയും വേണം. പദ്ധതിയുടെ ഭാഗമാകുന്ന സ്‌കൂളുകളുടെ പേര് പിന്നീട് മാറ്റാന്‍ പാടില്ലെന്നതടക്കം വ്യവസ്ഥകളും ധാരണപത്രത്തിലുണ്ട്.

‘നിലപാട് ആണ് സാറേ ഇവരുടെ മെയിന്‍’ എന്നാണ് റിയാസിന്റെ പോസ്റ്റിന് കീഴില്‍ ഒരാള്‍ കമന്റ് ചെയ്തത്. ‘ജോര്‍ജ് കുട്ടിയെ പോലെ, അറക്കല്‍ മാധവന്‍ ഉണ്ണിയെ പോലെ കുടുംബത്തിന് വേണ്ടി എന്ത് തെറ്റും ചെയ്യാന്‍ തയാറാവുന്നവര്‍ മലയാളികള്‍ക്ക് ഹീറോ ആണ്. നിങ്ങള്‍ കുടുംബത്തെ രക്ഷിക്കാന്‍ ധൈര്യമായി നിലപാട് മാറ്റുക. ഒരു ഹീറോ ആവുക. പറ്റുമെങ്കില്‍ ഒറ്റുകൊടുത്ത പൈസ ഒപ്പിട്ട് വാങ്ങുമ്ബോള്‍ ഒരു റീലും സെറ്റ് ആക്കുക’ -മറെറാരാള്‍ പരിഹസിച്ചു. ‘നമ്മളെതിര്‍ക്കും പദ്ധതിയെല്ലാം നമ്മുടെതാകും പൈങ്കിളിയെ….’ എന്നായിരുന്നു മറ്റൊരു കുറിപ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക