വയനാട് ഉപതിരഞ്ഞെടുപ്പിന് ശേഷം മടങ്ങിയെത്തിയ പ്രിയങ്കാ ഗാന്ധി ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ പ്രതികരിച്ചു. വയനാട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഗ്യാസ് ചേംമ്ബറിലെത്തിയ പ്രതീതിയാണ്. വിമാനത്തില്‍ നിന്ന് ഡല്‍ഹിയെ കാണുമ്ബോഴുള്ള പുകപടലം ഞെട്ടിക്കുന്നതാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
എക്സിലൂടെയായിരുന്നു പ്രതികരണം. എയർ ക്വാളിറ്റി ഇൻഡെക്സ് 35ലും കുറവുള്ള വയനാട്ടില്‍ നിന്ന് ഡല്‍ഹിയിലെത്തിയപ്പോള്‍ ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയായിരുന്നുവെന്നാണ് പ്രിയങ്കാ ഗാന്ധി കുറിച്ചത്. തലസ്ഥാന ഗരിയില്‍ വായുവിന്റെ മലിനീകരണ തോത് അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണെന്നും വായുമലിനീകരണത്തില്‍ നിന്ന് മോചനം നേടുന്നതിനായി കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും ഇതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.
‘എക്യുഐ 35 ഉം ഉള്ള വയനാട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഗ്യാസ് ചേമ്ബറില്‍ കയറുന്നതുപോലെയായിരുന്നു. അന്തരീക്ഷത്തില്‍ നിന്ന് നോക്കുമ്ബോള്‍ പുകമഞ്ഞിൻ്റെ പുതപ്പ് കൂടുതല്‍ ഞെട്ടിക്കും. ഡല്‍ഹിയിലെ മലിനീകരണം ഓരോ വർഷവും മോശമായിക്കൊണ്ടിരിക്കുകയാണ്. കൂട്ടായ പരിശ്രമമാണ് വേണ്ടത്. ഇതില്‍ രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല. ആളുകള്‍ ശ്വസിക്കാൻ ബുദ്ധിമുട്ടുന്നു. പ്രത്യേകിച്ച് കുട്ടികള്‍ക്കും മുതിർന്നവർക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവർക്കും ശ്വസിക്കുന്നത് പ്രായോഗികമായി അസാധ്യമാണ്. അതിന് നമ്മള്‍ എന്തെങ്കിലും ചെയ്തേ മതിയാകു’, പ്രിയങ്കാ ഗാന്ധി കുറിച്ചു.

















