ശോഭന എന്ന പേരു കേട്ടാല്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വരിക നാഗവല്ലിയേയും പിന്നെ നടിയുടെ നൃത്തവുമാണ്. തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും ശോഭന സമര്‍പ്പിച്ചത് നൃത്തത്തിന് വേണ്ടിയാണ്. താല്‍പര്യമില്ലാതെയാണ് ശോഭന സിനിമാ രംഗത്തേക്ക് വരുന്നത്. എന്നാല്‍ നൃത്തം അന്നും ഇന്നും ശോഭനയ്ക്ക് ജീവശ്വാസം പോലെയാണ്.

ശോഭനയുടെ നിരവധി നൃത്ത വീഡിയോകള്‍ യൂട്യൂബില്‍ കാണാം. നൃത്തത്തിനിടെ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ നൃത്തത്തിന് യാതൊരു തടസവും വരാതെ ഭംഗിയായി കൈകാര്യം ചെയ്യുന്ന നിരവധി വീഡിയോകള്‍ നടിയുടേതായി പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും നൃത്തം ചെയ്യുന്നതിനിടെ നടിയുടെ വസ്ത്രം അഴിഞ്ഞു പോകുന്ന സംഭവം ഉണ്ടായിട്ടില്ല. എന്നാലിപ്പോഴിതാ, അതും സംഭവിച്ചിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ പ്രിയപ്പെട്ട ശിഷ്യയായ ശ്രീവിദ്യ ശൈലേഷിനൊപ്പം നൃത്തം ചെയ്യവേയാണ് ആ സംഭവം ഉണ്ടായത്. സാരിയായിരുന്നു നൃത്ത വേഷമായി ശോഭനയുടം ശ്രീവിദ്യയും ധരിച്ചിരുന്നത്. നൃത്തം ചെയ്തുകൊണ്ടിരിക്കവേ എല്ലാ കണ്ണുകളും ശോഭനയിലേക്ക് ശ്രദ്ധിച്ചിരിക്കവെ പെട്ടെന്ന് മുന്‍ഭാഗത്തു നിന്നും സാരി താഴേക്ക് അഴിഞ്ഞു വീഴുകയായിരുന്നു. തൊട്ടടുത്ത നിമിഷം ഞെട്ടലോടെയാണ് ശോഭന അതു കണ്ടത്. ഉടന്‍ രണ്ടു സ്റ്റെപ്പ് തിരിഞ്ഞു നടക്കുകയും അഴിഞ്ഞുപോയ സാരിയുടെ തുമ്ബ് കൂട്ടിപ്പിടിച്ചെടുത്ത് നാടന്‍ സ്‌റ്റൈലില്‍ മടിക്കുത്തിലേക്ക് എടുത്തുകുത്തുകയും ആയിരുന്നു ശോഭന ചെയ്തത്.

ഈ ഇടവേളയില്‍ ശിഷ്യയായ ശ്രീവിദ്യ വേദിയില്‍ നൃത്തം ചെയ്യുകയും ചെയ്തു. പിന്നാലെ സമയം ഒട്ടും കളയാതെ പിന്നാലെ തന്നെ ശോഭന തിരിച്ചെത്തുകയും നൃത്തം പുനരാരംഭിക്കുകയും ചെയ്തു.ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മുന്‍പ് വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ എല്ലാവരും ഫോട്ടോ എടുക്കുന്നതും വീഡിയോ പകര്‍ത്തുന്നതും കണ്ടപ്പോള്‍ അതു ചെയ്തുകൊണ്ടിരിക്കാതെ നൃത്തം ചെയ്യുന്നത് ശ്രദ്ധിക്കൂ.. അല്ലെങ്കില്‍ കാമറ പിടിച്ചുവാങ്ങും എന്നു രസകരമായി നടി പറയുന്ന വീഡിയോ മുന്‍പ് വൈറലായിട്ടുണ്ട്. നൃത്തം ചെയ്യുന്നതിനിടെ പാട്ടു കേള്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നതോടെ സംഘാടകരോട് നടി വേദിയില്‍ വെച്ചു തന്നെ പ്രതികരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക