കനേഡിയൻ ടൂറിസ്റ്റായ യുവതി തന്‍റെ കാമുകന്‍റെ ചിത്രം ഇന്ത്യൻ യുവതികളുമായി പങ്കുവച്ചുു. പിന്നാലെ യുവതികളില്‍ നിന്നുണ്ടായ പ്രതികരണം സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. യുവതികള്‍ ആവേശത്തോടെ കാമുകന് ഫ്ലൈയിംഗ് കിസ് കൊടുക്കുകയും ക്യൂട്ടാണെന്നും ഓസമാണെന്നും അഭിപ്രായപ്പെടുകയും ചെയ്തു. കനേഡിയൻ യുവതിയുടെ കാമുകനോടുള്ള ഇന്ത്യൻ യുവതികളുടെ പ്രതികരണം സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാർത്ഥത്തില്‍ അമ്പരപ്പിച്ചെന്ന് കുറിപ്പുകളില്‍ നിന്നും വ്യക്തം.
അടിപൊളി, കൂട്ടത്തിലൊരു ഫ്ലൈയിംഗ് കിസ്സുംവെനം എന്ന എക്സ് ഹാന്‍റില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ കനേഡിയൻ യുവതി ഒരു കൂട്ടം ഇന്ത്യൻ യുവതികളെ സമീപിക്കുന്നതും അവരുമായി സൗഹൃദ സംഭാഷണം ആരംഭിക്കുന്നതും കാണാം. സംഭാഷണങ്ങള്‍ക്കിടയില്‍ പെണ്‍കുട്ടികള്‍ അവളുടെ കാമുകന്‍റെ ചിത്രങ്ങള്‍ കാണിക്കാൻ ആവശ്യപ്പെടുന്നു. അവരുടെ നിർബന്ധങ്ങള്‍ക്കൊടുവില്‍ യുവതി തന്‍റെ ബോയ് ഫ്രണ്ടിന്‍റെ ചിത്രം യുവതികളെ കാണിക്കുന്നു. ഇതോടെ ആവേശഭരിതരാകുന്ന യുവതികള്‍ കാമുകനെ അഭിനന്ദിക്കുന്നു.
നല്ലതെന്നും അതിശയകരമെന്നും അടിപൊളിയെന്നും ആവേശത്തോടെ യുവതികള്‍ വിളിച്ച് പറയുന്നു. അതേസമയം ഒരു യുവതി മുന്നോട്ട് വന്ന് കാമുകനായി ഒരു ഫ്ലൈയിംഗ് കിസ് നല്‍കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ നിരവധി പേർ കുറിപ്പുകളുമായെത്തി. പലരും യുവതികളെ സംഭാഷണം അനുചിതമാണെന്നും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും എഴുതി.

















