കേരള സർവ്വകലാശാലയില്‍ നാല് വർഷ ബിരുദ കോഴ്സുകള്‍ക്ക് ഉയർന്ന പരീക്ഷ ഫീസ് ഏർപ്പെടുത്തിയതിനെതിരെ കേരള, കാലിക്കറ്റ് സർവ്വകലാശാലകള്‍ക്ക് കീഴിലെ എല്ലാ ക്യാമ്ബസുകളിലും നാളെ കെ.എസ്.യു പഠിപ്പ് മുടക്ക് നടത്തും.

സർക്കാരിന്റെ ഇടപെടലില്‍ യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ നവംബർ 23ന് നടക്കുന്ന കേരള സർവ്വകലാശാല പരീക്ഷകള്‍ തടയാനാണ് കെഎസ് യു തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സർക്കാരിന്റെ അറിവോടെയാണ് സർവ്വകലാശാലയില്‍ കൊള്ള നടക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കൂട്ടുനില്‍ക്കുന്നുവെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ പറഞ്ഞു . യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ആരംഭിച്ച ഡിഗ്രി കോഴ്സുകള്‍ വിദ്യാർത്ഥികളില്‍ വലിയ ആശയ കുഴപ്പം ഉണ്ടാക്കിയെന്നും അലോഷ്യസ് സേവ്യർ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക