
കണ്ടെത്തിമുംബൈ:മുംബൈയിലെ ഗോരായി ബീച്ചിൽ ഏഴ് പ്ലാസ്റ്റിക്ബാഗിൽ കഷണങ്ങളാക്കിയ നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക് ബാഗിൽ നിന്ന് കണ്ടെടുത്ത മൃതദേഹം ഇതുവരെ തിരിച്ചറിയാനാകാത്തതിനാൽ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏകദേശം 25 വയസ്സ് പ്രായം കണക്കാകുന്ന യുവാവിന്റെ പോക്കറ്റിൽ നിന്നും പൈസ, സിഗരറ്റ് എന്നിവ മാത്രം കണ്ടെടുത്തിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group