
മുംബൈ: മുംബൈ മാഹിമിൽ പതിനാലു വയസ്സുള്ള മകൻ വീട്ടിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് അമ്മയുടെ കഴുത്തറുത്തു. ഗുരുതരമായി പരിക്കേറ്റ യുവതി സയൺ ആശുപത്രിയിൽ ചികിത്സയിലാണ്.ഫോണിൽ നിന്ന് അമ്മ കാമുകനൊപ്പം നിൽക്കുന്ന അശ്ലീല വീഡിയോകളും ഫോട്ടോകളും കണ്ടെത്തിയതാണ് കൗമാരക്കാരനെ ചൊടിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. സംഭവത്തിൽ ചുനഭട്ടി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
9 ആം ക്ലാസ്സിലാണ് കൗമാരക്കാരൻ പഠിക്കുന്നത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ഡോംഗ്രിയിലെ കുട്ടികളുടെ റിമാൻഡ് ഹോമിലേക്ക് അയച്ചു. രണ്ട് ദിവസം മുമ്പ് രാത്രി 11.30 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടി അമ്മയ്‌ക്കൊപ്പവും അച്ഛൻ ജോലിസ്ഥലത്തുമായിരുന്നു. കൗമാരക്കാരൻ അമ്മയുടെ മൊബൈൽ ഫോണിൽ വീഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് അമ്മയുടെയും കാമുകൻ്റെയും അടുപ്പമുള്ള വീഡിയോകളും ഫോട്ടോകളും കണ്ടെത്തിയത്.