ഭക്ഷണം എടുത്ത് നല്‍കാതെ ഫോണില്‍ നോക്കിയിരുന്ന ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി യുവാവ്. ഷിമോഗ ജില്ലയിലെ ശികാരിപുര താലൂക്കിലെ അംബ്ലിഗോളയിലാണ് സംഭവം.

28കാരിയായ ഗൌരമ്മ ആണ് കൊല്ലപ്പെട്ടത്.ഇന്നലെ വൈകീട്ടാണ് സംഭവം.ടെക്സ്റ്റൈല്‍സ് ജീവനക്കാരിയാണ് ഗൌരമ്മാ. ഇവരുടെ ഭർത്താവ് മനു വീട്ടിലെത്തിയ സമയത്ത് ഗോരമ്മ ഫോണില്‍ നോക്കിയിരിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭക്ഷണം വിളമ്ബിത്തരാൻ യുവാവ് ആവശ്യപ്പെട്ടപ്പോള്‍ വിളമ്ബി കഴിക്കാൻ ആവശ്യപ്പെട്ട ശേഷം യുവതി ഫോണില്‍ സംസാരിക്കുന്നത് തുടരുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായി മനു ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

തോർത്ത് ഉപയോഗിച്ചായിരുന്നു കൊലപാതകം.ശേഷം യുവതിയുടെ പിതാവിനെ വിളിച്ച്‌ നിങ്ങളുടെ മകള്‍ മരിച്ചെന്നും യുവാവ് വിശദമാക്കി. ഇതിന് പിന്നാലെ യുവതിയുടെ പിതാവിന്റെ പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക