KeralaNews

ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ വെൽഫെയർ പാർട്ടിയുടെ പരിപാടി; തീവ്ര ഇസ്ലാമിക നിലപാട് ഉള്ളവരുടെ പരിപാടി സംഘടിപ്പിക്കുവാൻ ക്ഷേത്രപരിസരം വിട്ടുകൊടുത്ത ഭരണസമിതിക്കെതിരെ വ്യാപക പ്രതിഷേധം: വിശദാംശങ്ങൾ വായിക്കാം

ക്ഷേത്രമതില്‍ക്കെട്ടിനകത്ത് യോഗം നടത്തി വെല്‍ഫെയർ പാർട്ടി അംഗങ്ങള്‍. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെല്‍ഫെയർ പാർട്ടിക്ക് ക്ഷേത്രാങ്കണത്തില്‍ പരിപാടി നടത്താൻ അനുമതി കൊടുത്തതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

ഒരു രാഷ്‌ട്രീയ പാർട്ടി നടത്തുന്ന പരിപാടിക്ക് അനുമതി കൊടുത്ത ക്ഷേത്രം അധികാരികള്‍ക്കെതിരെയാണ് ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

കണ്ണൂർ വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തിലായിരുന്നു പഞ്ചായത്തംഗം സമീറയുടെ നേതൃത്വത്തില്‍ വെല്‍ഫെയർ പാർട്ടിയുടെ പരിപാടി. വളപട്ടണം പഞ്ചായത്തിലെ പത്താംവാർഡ് മെമ്ബറാണ് സമീറ. വളപട്ടണത്തെ പൈതൃക നഗരങ്ങള്‍ സന്ദർശിച്ച്‌ ആ സ്ഥലങ്ങളെക്കുറിച്ച്‌ വിശദീകരിക്കുന്ന ‘വളപട്ടണം പൈതൃക യാത്ര’ എന്ന പരിപാടിയുടെ ഭാഗമായാണ് ക്ഷേത്രമതില്‍ക്കെട്ടിനകത്ത് വെല്‍ഫെയർ പാർട്ടി അംഗങ്ങള്‍ യോഗം ചേർന്നത്.

പരിപാടി നടത്തുന്നതിനുള്ള അനുമതി ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് നല്‍കിയെന്നാണ് വിവരം. എന്നാല്‍ ഭരണസമിതിയിലെ എല്ലാ അംഗങ്ങളും ഇക്കാര്യം അറിഞ്ഞില്ലെന്നും സൂചനയുണ്ട്. ഭരണസമിതിയുടെ അപക്വമായ പ്രവൃത്തിക്കെതിരെ നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇസ്ലാമിക രാജ്യത്തിന് വേണ്ടി വാദിക്കുന്ന സംഘടനയുടെ രാഷ്‌ട്രീയരൂപമായ വെല്‍ഫെയർ പാർട്ടിക്ക് ക്ഷേത്രമതില്‍ക്കെട്ടിന് അകത്ത് പരിപാടിനടത്താൻ അനുമതി കൊടുത്തുവെന്നതാണ് വിമർശനത്തിന് വഴിവച്ചിരിക്കുന്നത്. ക്ഷേത്ര ഭരണസമിതിക്കെതിരെയാണ് ആക്ഷേപം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button