വിവാഹ വേദിയില്‍, നവദമ്ബതികള്‍ക്കൊപ്പം ഫോട്ടോയെടുക്കാനെത്തിയ യുവാവ് വരനെ ആക്രമിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ മെയ് മാസത്തില്‍ ആണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍, വീഡിയോ മാസങ്ങള്‍ പിന്നിട്ടിട്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് നെറ്റിസണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീഡിയോക്കിടയായ സംഭവമിങ്ങനെയാണ്- ഉത്തരേന്ത്യയിലെവിടെയോ നടക്കുന്ന ഒരു വിവാഹം, വിവാഹ വേദിയില്‍ നവദമ്ബതികളായി വരനും വധുവുമിരിക്കുന്നു. പെട്ടെന്നാണ് ഒരു യുവാവ് വധുവിന്റെ സമീപത്ത് നിന്നു കൊണ്ട് ഫോട്ടോയ്ക്കായി എത്തുന്നത്. വധുവിന്റെ സമീപത്ത് നിന്ന യുവാവ് പിന്നീട് നവദമ്ബതികള്‍ക്ക് ഹസ്തദാനം ചെയ്യുന്നതിനായി വരന്റെ സമീപത്തേക്ക് വരുകയും തുടര്‍ന്ന് പൊടുന്നനെ വരനെ ആക്രമിക്കുകയുമായിരുന്നു. വരന്റെ മുഖത്തേക്ക് തുടരെ തുടരെ ഇടിച്ചുകൊണ്ടായിരുന്നു യുവാവിന്റെ ആക്രമണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുകണ്ട നവവധു ചാടിയെഴുന്നേറ്റ് യുവാവിനെ തടഞ്ഞുകൊണ്ട് ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കഴിയുന്നുണ്ടായിരുന്നില്ല. ഒട്ടേറെ ആളുകള്‍ വീഡിയോക്ക് കമന്റുമായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പലരും വധുവിനെ കുറ്റപ്പെടുത്തുകയാണ് കമന്റുകളില്‍. വന്നത് വധുവിന്റെ കാമുകനായിരിക്കാമെന്നും എന്തിനാണ് അയാളെ ഈ ദിവസം ചടങ്ങിന് ക്ഷണിച്ചതെന്നും കമന്റുകളില്‍ പറയുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക