തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടെ ഭാര്യയുടെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാൻ പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഷാർജയിലെത്തി.

ഷാർജ പുസ്തകോത്സവത്തോടനുബന്ധിച്ചുള്ള റൈറ്റേഴ്സ് ഫോറത്തില്‍ ഡോ. സൗമ്യ സരിന്റെ പുസ്തക പ്രകാശനം നടന്നു, സദസ്സിലിരുന്ന് ഭാര്യയുടെ പുസ്തക പ്രകാശനത്തിന് സാക്ഷിയായ സരിൻ ചിന്ത പബ്ലിക്കേഷൻ സ്റ്റാളില്‍ നിന്നൊരു ചായയും പരിപ്പുവടയും കഴിച്ചാണ് മടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തെരഞ്ഞെടുപ്പ് പ്രാചാരണത്തിന്റെ തിരക്കുകള്‍ക്കിടയിലും ഡോ. സൗമ്യയുടെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനായി സരിൻ ഷാർജയിലെത്തുകയായിരുന്നു. ഉച്ചയോടെ ഷാർജയിലെത്തിയ സരിൻ രാത്രിയില്‍ തന്നെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇതിനിടയില്‍ സരിൻ സൗഹൃദ സംഭാഷണങ്ങളും കൂടിക്കാഴ്ച്ചകളും നടന്നു. പ്രതീക്ഷിച്ചില്ലെങ്കിലും, സരിൻ എത്തിയതില്‍ സന്തോഷമുണ്ടെന്ന് സൗമ്യ പറഞ്ഞു. തനിക്ക് വേണ്ടി പ്രചാരണത്തിന് എത്തണോ വേണ്ടയോ എന്നത് സൗമ്യയുടെ തീരുമാനമാണെന്നായിരുന്നു സരിൻ്റെ പ്രതികരണം.

മറ്റു സ്റ്റാളുകളില്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങുകയും കൈമാറുകയും ഒക്കെ ചെയ്ത സരിൻ സൗമ്യയുടെ പുസ്തക പ്രകാശനത്തിന് സദസ്സിലാണ് ഇരുന്നത്. ചടങ്ങു കഴിഞ്ഞ് ഫോട്ടോ സെഷന് സരിനെ ക്ഷണിച്ചെങ്കിലും സരിൻ സദസ്സില്‍ തുടർന്നു. കുടുംബം, രാഷ്ട്രീയം, കരിയർ എന്നിവയില്‍ കൃത്യമായ അതിരുകളുള്ള സൗമ്യ പിന്നീട് പാലക്കാട് ഉപതെരഞ്ഞെടുപ്പിനെ കുറിച്ചും മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്വന്തം ഭർത്താവ് മത്സരിക്കുന്ന മണ്ഡലമാണെങ്കിലും പാലക്കാട് തന്റെ മനസ് ആർക്കൊപ്പം ആണെന്നതില്‍ സൗമ്യ സരിന് കൃത്യമായ നിലപാട് വ്യക്തമാക്കി. ആര് വിജയിക്കണം എന്നാണ് ആഗ്രഹം എന്ന ചോദ്യത്തിനും ഇതേ ഉത്തരമാണ് സൗമ്യ നല്‍കിയത്. പാലക്കാട് വികസനത്തില്‍ പിറകിലാണ്. ആ നാടിനെ കുറിച്ച്‌ കൃത്യമായി അറിയുന്നവരാവണം ജയിക്കേണ്ടതെന്നും പാലക്കാട് വികസനം കൊണ്ടുവരുന്ന സ്ഥാനാർത്ഥി ജയിക്കണമെന്നും സൗമ്യ പറഞ്ഞു. നാട്ടുകാർക്ക് വിട്ടുകൊടുക്കുകയാണെന്നും സൗമ്യ കൂട്ടിച്ചേർത്തു.

സരിൻ പാർട്ടി മാറി ഇടത് സ്ഥാനാർത്ഥിയായതുള്‍പ്പടെ വ്യക്തിപരമായ തീരുമാനമെന്ന നിലപാടാണ് സൗമ്യയുടേത്. രാഷ്ട്രീയത്തെ കൃത്യമായ അകലത്തില്‍ നിർത്തിയായിരുന്നു പ്രതികരണം. സരിന് അനുകൂലമായോ വിമർശിച്ചോ ഒരുഘട്ടത്തിലും പരാമർശം നടത്തിയിരുന്നില്ല. എന്നാല്‍ സൈബറാക്രമണം നേരിടേണ്ടിയും വന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക