പ്രമുഖ വ്യവസായിയും പാലാ നഗരസഭ മുൻ ചെയർമാനുമായിരുന്ന ബാബു മണർകാട് അന്തരിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് പാലായിലെ വസതിയിൽ വച്ച് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്. ഏതാനും നാളുകളായി അസുഖബാധിതനായിരുന്നു.

പ്ലാന്റർ, വ്യവസായി, രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് ബാബുച്ചേട്ടൻ എന്ന് പാലാക്കാർ വിശേഷിപ്പിച്ചിരുന്ന ബാബു മണർകാട്. പാലാ നഗരസഭയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിനിധിയായി അവസാനം ചെയർമാനായ വ്യക്തിത്വം കൂടിയാണ് ഇദ്ദേഹം. അബ്കാരി പ്രമുഖൻ മണർകാട് പാപ്പന്റെ ഇളയ സഹോദരനാണ് ബാബു മണർകാട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക