തിരുവനന്തപുരം ഡിജിറ്റല്‍ സർവകലാശാലയുടെ ഹോസ്റ്റല്‍ മെസ്സില്‍ വിളമ്ബിയ അച്ചാറില്‍ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി.
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെയാണ് അച്ചാറില്‍ ചത്ത പല്ലിയെ കണ്ടെത്തിയത്. മുൻപും ഇത്തരത്തില്‍ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്ന് പുഴുവിനെയും പാറ്റയെയും കിട്ടിയിട്ടുണ്ടെന്നും വിദ്യാർഥികള്‍ ആരോപിക്കുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
എന്നാല്‍ പല തവണ പരാതി ഉന്നയിച്ചിട്ടും അധികൃതർ നടപടിയെടുക്കാൻ തയ്യാറായില്ലെന്നും വിദ്യാർഥികള്‍ പറയുന്നു. സംഭവത്തില്‍ മംഗലാപുരം പൊലീസിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും മന്ത്രി ആർ ബിന്ദുവിനും പരാതി നല്‍കിയിട്ടുണ്ട്. ഹോസ്റ്റലില്‍ 300ലധികം വിദ്യാർഥികളാണ് താമസിക്കുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക