ഒടുവില്‍ അർദ്ധ കുറ്റ സമ്മതവുമായി എല്‍ ഡി എഫ് . നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ തലേന്നു പ്രസിദ്ധീകരിച്ച പത്രപ്പരസ്യം തങ്ങള്‍ നല്‍കിയതാണെങ്കിലും ഉള്ളടക്കം തങ്ങളുടേതല്ലെന്ന വാദവുമായി ഇടതുമുന്നണി രംഗത്തെത്തി.

‘സരിൻ തരംഗം’ എന്ന തലക്കെട്ടില്‍, എല്‍ഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി പ്രസിദ്ധീകരിക്കുന്നത് എന്ന സാക്ഷ്യപ്പെടുത്തലോടെ സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ നല്‍കിയ പരസ്യത്തിലെ ഉള്ളടക്കമാണ് ‘അഭ്യുദയകാംക്ഷികളായ’ സഖാക്കളുടേതാണെന്നു നേതൃത്വം പറയുന്നത്. എല്‍ഡിഎഫ് ഇലക്‌ഷൻ ഏജന്റ് ടി.കെ.നൗഷാദ് വരണാധികാരി ആർഡിഒ എസ്.ശ്രീജിത്തിനു നല്‍കിയ മറുപടിയില്‍ ആണ് ഈ കാര്യം പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരസ്യം എല്‍ഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി നല്‍കിയതാണ്. പക്ഷേ, സന്ദീപ് വാരിയരെക്കുറിച്ചുള്ളതും വർഗീയ സ്വഭാവമുള്ളതുമായ ഉള്ളടക്കം പാർട്ടി നല്‍കിയതല്ല. പരസ്യം വിവാദമായതിനെക്കുറിച്ച്‌ അറിയില്ല. സ്ഥാനാർഥി ഡോ.പി.സരിന് പരസ്യം നല്‍കിയതുമായി ബന്ധമില്ല. പരസ്യം അനുമതിയോടെയാണു പ്രസിദ്ധീകരിച്ചതെന്നും മറുപടിയില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക