ഗുബൈബയിലെ ഷാർജ ഇന്ത്യൻ സ്കൂള്‍ ജീവനക്കാരി ആലുവ സ്വദേശിനി സോഫിയ പുളിക്കലിനെ (50) താമസയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ഷാർജ ബുതീനയിലെ മുറിയില്‍ ഞായറാഴ്ചയാണ് മരിച്ചതെന്നാണ് പ്രാഥമികവിവരം.

രണ്ടുദിവസമായി മുറിക്ക് പുറത്തേക്ക് കാണാതിരുന്നതിനാല്‍ തൊട്ടടുത്ത് താമസിച്ചിരുന്നവർ അന്വേഷിക്കുകയായിരുന്നു. ഞായറാഴ്ച നാട്ടിലെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൃതദേഹത്തില്‍ നിന്നും ദുർഗന്ധം പരന്നതായും ഇന്ത്യൻ അസോസിയേഷൻ അധികൃതർ പറഞ്ഞു. എട്ടുവർഷമായി സ്കൂള്‍ ബസ് സൂപ്പർവൈസറായാണ് ജോലിചെയ്യുന്നത്. കുടുംബം നാട്ടിലാണ്. പരേതനായ നാലകത്ത് മനോജിന്റെ ഭാര്യയാണ്, മക്കള്‍: മനീഷ, മിൻഷാദ്, മിൻഷാ. കബറടക്കം നാട്ടില്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക