കൊച്ചിയിലെ ഹോട്ടലില്‍ കൂലിപ്പണിയെടുത്ത ദ്രവ്യ ധൊലാക്കിയയെ ആരും മറന്ന് കാണില്ല . 6000 രൂപ മാത്രം മകന് നല്‍കി ജീവിതം പഠിക്കാൻ പറഞ്ഞ് വിട്ട അച്ഛനെയും.
ആ ദ്രവ്യ ധൊലാക്കിയയുടെ വിവാഹവും സോഷ്യല്‍ മീഡിയയില്‍ വൈറലായി . കാരണം കൊച്ചിയില്‍ കൂലിവേല ചെയ്ത് ജീവിച്ച ആ യുവാവിന്റെ വിവാഹത്തിനെത്തിയവരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉണ്ടായിരുന്നു.
12,000 കോടി രൂപയുടെ ആസ്തിയുള്ള സൂറത്തിലെ ഹരികൃഷ്ണ ഡയമണ്ട്‌സിന്റെ ഉടമ സാവജി ധൊലാക്കിയയുടെ ഏകമകനാണ് 29 കാരനായ ദ്രവ്യ. റിയല്‍ എസ്റ്റേറ്റ് കമ്ബനി ഉടമയുടെ മകള്‍ ജാന്വി ചാലുഡിയയാണ് ദ്രവ്യയ്‌ക്ക് ജീവിത പങ്കാളിയായി എത്തിയത്.
2016 ജൂണിലാണ് ദ്രവ്യയെ സാവ്ജി ഗുജറാത്തില്‍ നിന്ന് കൊച്ചിയിലേയ്‌ക്ക് അയച്ചത് . കുറച്ച് പണവും , മൂന്നു ജോഡി ഉടുപ്പുകളും കൊച്ചിയിലേക്കുള്ള ട്രെയിന്‍ ടിക്കറ്റും മാത്രമായിരുന്നു കൈയ്യില്‍ . അന്ന് കൊച്ചിയിലെ ഹോട്ടലിലും , ബേക്കറിയിലും , ചെരിപ്പുകടയിലുമൊക്കെ ദ്രവ്യ പണിയെടുത്തു . ഇന്ന് ഹാര്‍വാഡില്‍നിന്ന് ബിരുദാനന്തരബിരുദപഠനം കഴിഞ്ഞ ദ്രവ്യ ധൊലാക്കിയ വെഞ്ചേഴ്‌സ് സി.ഇ.ഒ.യാണ്.