കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെ ക്രിമിനലുകളെ ആദരിച്ച് സിപിഎം.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അന്ത്യേരി സുരൻ അടക്കമുള്ളവർക്കായിരുന്നു ആദരം.
കോഴിക്കോട്ടെ വളയം ചെക്യാട് അന്ത്യേരി സുരൻ എന്നറിയപ്പെടുന്ന സുരേന്ദ്രൻ എന്ന സിപിഎം ക്രിമിനല്‍ ജയില്‍ സിപിഎമ്മിന് വേണ്ടി നിരവധി ഓപ്പറേഷനുകള്‍ നടത്തിയ ആളാണ്.
ആർ എസ് എസ് പ്രവർത്തകനായ കെ പി കുഞ്ഞിരാമനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച ആളാണ് സുരൻ.1998 നവംബർ രണ്ടിന് കണ്ണൂര്‍ ജില്ലയിലെ പൊയിലൂരില്‍ വെച്ചായിരുന്നു കെ പി കുഞ്ഞിരാമനെ വെട്ടിക്കൊന്നത്.ഈ കേസില്‍ കോടതി ഇയാളെ ശിക്ഷിച്ചു.
മുസ്ലീം നേതാവ് താനക്കോട്ടൂര്‍ മൊയ്തു ഹാജിയെ സ്വന്തം വീട്ടില്‍ ഭാര്യയുടെയും മകളുടെയും മുന്നിലിട്ടു ഭീകരമായി വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.2001 ല്‍ ഈ കൊലപാതകം നടക്കുമ്ബോള്‍ പിണറായി വിജയനായിരുന്നു സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി. 1998 ല്‍ പിണറായി സെക്രട്ടറിസ്ഥാനം ഏറ്റെടുത്ത ശേഷം സിപിഎം നേതൃത്വത്തില്‍ കേരളത്തില്‍ അരങ്ങേറിയ നരവേട്ടകളില്‍ പ്രധാന സംഭവമായിരുന്നു ഇത്.മുസ്ലീങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ നടത്തുന്നതിന് മുമ്ബ് ഹിന്ദു സംഘടനകളെ കള്ളക്കേസില്‍ കുടുക്കാൻ വിസില്‍ മുഴക്കുകയും ഓം കാളി, ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുകയും ചെയ്യുന്ന തന്ത്രങ്ങളാണ് മാർക്സിസ്റ്റുഗുണ്ടകള്‍ പയറ്റിയത്.2024 ജനുവരി മാസത്തില്‍ ജയിലിലെ നല്ലനടപ്പിനെന്ന പേരില്‍ പിണറായി സർക്കാരാണ് മോചനം നല്‍കിയത്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം സുരേന്ദ്രനാണു ഇവരെ ആദരിച്ചത്. പോരാളി സംഗമം എന്ന പേരിള്‍ പാനൂരിലാണ് പരിപാടി സംഘടിപ്പിച്ചത്.