പാമ്ബുകളെ പൊതുവെ ആളുകള്‍ക്ക് ഭയമാണ്. അതില്‍ തന്നെ രാജവെമ്ബാല പോലുള്ള വിഷം കൂടിയ ഇനമാണെങ്കില്‍ പറയുകയും വേണ്ട.
കഴിഞ്ഞ ദിവസം സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ ദി റിയല്‍ ടാര്‍സന്‍ എന്ന പേരില്‍ അറിപ്പെടുന്ന മൈക്ക് ഹാള്‍സണ്‍ പങ്കുവച്ച ‘വീഡിയോ കണ്ടിട്ട് തന്നെ ഭയം തോന്നുന്നു’ എന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കള്‍ കുറിച്ചത്. വന്യജീവി പ്രേമിയായ മൈക്ക് ഇത്തരം നിരവധി വീഡിയോകള്‍ തന്‍റെ അക്കൌണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഭൂമിയിലെ ഏറ്റവും വിഷമുള്ള പാമ്ബുകളിലൊന്നായ രാജവെമ്ബാലയുടെ തലയില്‍ ചുംബികാനുള്ള മൈക്കിന്‍റെ ശ്രമമാണ് വീഡിയോയില്‍. അതേസമയം മൈക്കിനെക്കാളും ഏതാണ്ട് രണ്ട് ഇരട്ടിയിലേറെ നീളമുള്ളതാണ് വീഡിയോയിലെ രാജവെമ്ബാല. ആനകളെ പോലും ഒരൊറ്റ കടിക്ക് അവസാനിപ്പിക്കാന്‍ പോന്ന വീര്യമുള്ള വിഷമാണ് രാജവെമ്ബാലയുടെ പല്ലിലുള്ളത്. അത്തരം രാജവെമ്ബാലകളില്‍ തന്നെ ഏറ്റവും വലുതെന്ന് തോന്നിക്കുന്ന ഒന്നാണ് വീഡിയോയില്‍ ഉള്ളത്. ഇത്രയും വലിയതും മാരകവുമായ പാമ്ബിനെ വെറും കൈയാല്‍ പിടിക്കുന്നത് പോലും പലരെയും അസ്വസ്ഥമാക്കിയെന്ന് കുറിപ്പുകളില്‍ നിന്ന് വ്യക്തം.

















