രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകർഷിച്ച ഹന്നാ റെജി കോശിയും ഹൃദയത്തിലൂടെ ശ്രദ്ധേയനായ കലേഷ് രാമാനന്ദും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. ഫെയ്സസ് എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ഹന്നയും കലേഷും ടോപ് ലെസായാണ് പ്രത്യക്ഷപ്പെട്ടത്. ബോഡി ആർട്ടിന്റെ സാദ്ധ്യതകള്‍ വിനിയോഗിച്ചാണ് പോസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് പെട്ടെന്ന് വൈറലാവുകയും ചെയ്തു.
ഫസ്റ്റ് ലുക്ക് മോഹൻലാലിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്. ബോഡി ആർട് പോസ്റ്ററിന്റെ ബിഹൈൻഡ് ദ് സീൻ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടത്. പ്രാെഫഷണല്‍ ചിത്രകാരന്മാരെ വരുത്തി മണിക്കൂറുകള്‍ ചെലവിട്ടാണ് ഇരുവരുടെയും ശരീരത്തില്‍ ചിത്രങ്ങള്‍ വരച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ കോർത്തിണക്കിയാണ് മേക്കിംഗ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ചുരുക്കം ആളുകളെ വച്ചായിരുന്നു ഷൂട്ടിംഗ്.

















