ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കേരളത്തില്‍ ആശ്വാസം നല്‍കിയ ഏക മണ്ഡലമായിരുന്നു ആലത്തൂര്‍. മന്ത്രിയും ആലത്തൂരില്‍ ഉള്‍പ്പെടുന്ന ചേലക്കരയിലെ എംഎല്‍എയുമായിരുന്ന കെ രാധാകൃഷ്ണനിലൂടെയാണ് 2019 ല്‍ നഷ്ടമായ മണ്ഡലം സിപിഎം തിരിച്ചുപിടിച്ചത്. രാധാകൃഷ്ണന്‍ എംപിയായതോടെ ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങി.

ചേലക്കരയിലെ ഇടത് കുത്തക

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1996 മുതല്‍ സിപിഎമ്മിനൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് ചേലക്കര. അന്ന് മുതല്‍ കെ രാധാകൃഷ്ണനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2016 ല്‍ രാധാകൃഷ്ണന്‍ മത്സരത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും നിലവിലെ സിപിഎം സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് കോട്ട കാത്തു.

കോട്ടയിൽ വിള്ളൽ?

മൂന്ന് പതിറ്റാണ്ടോളമായി കുത്തക അവകാശപ്പെടുന്ന ചേലക്കരയില്‍ പക്ഷെ ഇത്തവണ കാര്യങ്ങള്‍ എല്‍ഡിഎഫിന് അത്ര സേഫല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്ക് തന്നെയാണ് ഇതിന് കാരണം.അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 ല്‍ 18 സീറ്റും യുഡിഎഫായിരുന്നു ജയിച്ചത്. തൃശൂര്‍ ബിജെപി പിടിച്ചെടുത്തപ്പോള്‍ ആലത്തൂര്‍ മാത്രം എല്‍ഡിഎഫിനൊപ്പം നിന്നു. 20111 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ രാധാകൃഷ്ണന് ആലത്തൂരില്‍ ലഭിച്ചത്. എന്നാല്‍ ആലത്തൂരിന് കീഴിലുള്ള രാധാകൃഷ്ണന്റെ സ്വന്തം മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ലീഡ് 5173 ലേക്ക് ചുരുക്കാന്‍ രമ്യയ്ക്കായിരുന്നു. ഇത് തന്നെയാണ് മുന്‍പ് മണ്ഡലത്തില്‍ മത്സരിച്ചിട്ടുള്ള കെഎ തുളസിയെയും മുന്‍ എംഎല്‍എ വിപി സജീന്ദ്രനെയും മറികടന്ന് രമ്യയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന് പിന്നിലുള്ള കാര്യവും.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന് വോട്ടുള്ള സ്വന്തം ബൂത്തില്‍ വരെ മുന്നേറാന്‍ രമ്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.ചേലക്കര തോന്നൂര്‍ എയുപി സ്‌കൂളിലെ 75ആം നമ്ബര്‍ ബൂത്തിലാണ് രാധാകൃഷ്ണന് വോട്ടുള്ളത്. ഇവിടെ രാധാകൃഷ്ണന് 299 വോട്ടാണ് ലഭിച്ചതെങ്കില്‍ രമ്യ ഹരിദാസിന് 308 വോട്ടുകള്‍ ലഭിച്ചിരുന്നു. കെ രാധാകൃഷ്ണന്റെ പഞ്ചായത്തിലും രമ്യയ്ക്കായിരുന്നു ലീഡ്. ചേലക്കര പഞ്ചായത്തില് 367 വോട്ടിന് പിന്നിലായിരുന്നു രാധാകൃഷ്ണന്‍.

ആകെ ഒമ്ബത് പഞ്ചായത്താണ് മണ്ഡലത്തിലുള്ളത്. ഇതില്‍ ആറിലും ലീഡ് നേടാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു. വരവൂര്‍ പഞ്ചായത്ത് (1167 വോട്ട്), വള്ളത്തോള്‍ നഗര്‍ (1405), പാഞ്ഞാള്‍ (952), കൊണ്ടാഴി (1176), തിരുവില്വാമല (1029) എന്നിവിടങ്ങളില്‍ എല്‍ഡിഎഫിന് ഭേദപ്പെട്ട ലീഡ് ലഭിച്ചു. എന്നാല്‍ ഇടത് കോട്ടയായ ദേശമംഗലത്ത് വെറും 148 വോട്ട് മാത്രമെ ലഭിച്ചുള്ളൂ എന്നത് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നതാണ്.

മൂന്ന് പഞ്ചായത്തിലാണ് യുഡിഎഫ് ലീഡ് സ്വന്തമാക്കിയത്. ചേലക്കര (9), മുള്ളൂര്‍ക്കര (255), പഴയന്നൂര്‍ (82) എന്നിങ്ങനെയാണ് യുഡിഎഫിന് ലഭിച്ച വോട്ട്. രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവം പ്രദീപിനില്ല എന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. അതിനാല്‍ തന്നെ 2016 ല്‍ പ്രദീപിന് ലഭിച്ച 10200 വോട്ടിന്റെ ഭൂരിപക്ഷം ലക്ഷ്യമിട്ടാണ് യുഡിഎഫിന്റെ പ്രവര്‍ത്തനം. മാത്രമല്ല ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രമ്യയ്ക്ക് ചേലക്കരയില്‍ നിന്ന് ലഭിച്ച മുന്‍തൂക്കം വിജയമാക്കി മാറ്റാം എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക