കരിമീന്‍ കിട്ടാനില്ലെങ്കിലും കുമരകത്ത് ഇപ്പോള്‍ താരം കൊഞ്ചാണ്. വിലയ തോതില്‍ വേമ്ബനാട്ടുകായലില്‍ നിന്നു കൊഞ്ച് ലഭിക്കാന്‍ തുടങ്ങിയതോടെ കൊഞ്ചിന് വില കുറയുകയും ചെയ്തു. കയറ്റുമതിക്കുള്ള കൊഞ്ചിന് നേരത്തെ കിലോക്ക് 1000 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 100 രൂപ കുറഞ്ഞു.വീട്ടാവശ്യങ്ങള്‍ക്കുള്ളതിനു കിലോക്ക് 300-400 രൂപക്ക് വരെ ലഭിക്കുന്നുണ്ട്. മുൻപു 500-600 രൂപ വരെ വിറ്റിരുന്ന കൊഞ്ചാണ് ഇപ്പോള്‍ 300 രൂപയിലേക്ക് എത്തിയത്.
വേമ്ബനാട്ട് കായലില്‍നിന്ന് വലിയ തോതില്‍ കൊഞ്ച് ലഭിക്കാന്‍ തുടങ്ങിയതാണു വില ഇടിയാന്‍ കാരണം. കൊഞ്ച് സുലഭമായതോടെ കൂടുതല്‍ തൊഴിലാളികള്‍ കൊഞ്ചു പിടിക്കുന്നതിലേക്കു തിരിഞ്ഞിരുന്നു. നീര്‍കാക്കകള്‍ വലിയതോതില്‍ കൊഞ്ചിന്‍ കുഞ്ഞുങ്ങളെ നശിപ്പിക്കുന്നത് പതിവാണ്. ഇതിനിടയിലും ഇത്തവണ ലഭ്യത ഉയര്‍ന്നത് മത്സ്യത്തൊഴിലാളികള്‍ക്കും ആഹ്ലാദം പകരുന്നുണ്ട്.
കൊഞ്ചിന് വില കുറഞ്ഞിട്ടും ലഭ്യതക്കുറവുമൂലം കരിമീന്‍ വില കുതിക്കുകയാണ്. കുമരകത്ത് എ പ്ലസ് കരിമീനിന്റെ വില 550 പിന്നിട്ടു. നേരത്തെ 460- 500 രൂപയായിരുന്നു വില. തൊട്ടുതാഴെയുള്ള ഗ്രേഡ് 500 രൂപക്കാണ് കുമരകെത്ത ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘം വില്‍ക്കുന്നത്. നേരത്തെ ഇടത്തരം കരിമീന്‍ 300 രൂപക്കു വരെ ലഭിച്ചിരുന്നു.









