എം.ഡി.എം.എ യുമായി സീരിയല്‍ താരത്തെ പോലീസ് അറസ്റ്റു ചെയ്തു. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീ നന്ദനത്തില്‍ ഷംനത്ത് (പാർവതി – 36) ആണ് പിടിയിലായത്. പരവൂരിലാണ് സംഭവം. പരവൂർ ഇൻസ്പെക്ടർ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്ത് പിടിയിലായത്.

ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്. 3 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഷംനത്തിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക