മുനമ്ബം വിഷയത്തില്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോകാതെ വഖ്ഫ് ബോർഡ്. മുനമ്ബത്തില്‍ നിന്നും ആരെയും ‘പെട്ടെന്ന് ‘കുടിയൊഴിപ്പിക്കില്ലെന്നും എല്ലാം നിയമപരമായി നടക്കുമെന്നും വഖ്ഫ് ബോർഡ് ചെയർമാർ എം. കെ സക്കീർ പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച്‌ ചേർത്ത യോഗത്തിന് മുന്നോടിയായാണ് പ്രതികരണം.

മുനമ്ബത്ത് നടക്കുന്ന സമരം വഖ്ഫ് ബോർഡിന് മുന്നില്‍ വരുന്ന കാര്യമല്ല. മുനമ്ബത്തെ ആധാരം പരിശോധിക്കുമ്ബോള്‍ അതില്‍ വഖ്ഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച്‌ ഉറപ്പാക്കിയ ശേഷം ബോധ്യപ്പെട്ട കാര്യമാണിത്. ബോർഡ് നിയമപരമായി കാര്യങ്ങള്‍ നേരിടും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വഖ്ഫ് ബോർഡിനും നിയമപരമായി അവകാശങ്ങളുണ്ട്, സക്കീർ പറഞ്ഞു. മൂസാ സേഠ് ഭൂമിയുടെ ആധാരം വഖ്ഫ് ചെയ്ത് നല്‍കിയപ്പോള്‍ ആദ്യം വഖഫിന്റെ കാര്യം പറയുകയും പിന്നീട് അതിന് വിരുദ്ധമായുമാണ് പറഞ്ഞിരിക്കുന്നത്. ഇതില്‍ ആദ്യത്തെ നിബന്ധന മാത്രമേ നിയമപരമായി നിലനില്‍ക്കുവെന്നും എം. കെ സക്കീർ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക