ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടി രാകുല്‍ പ്രീത് സിംഗിന് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകള്‍. 80 കിലോ ഭാരം ഉയർത്തുന്നതിനിടെയാണ് നടുവിന് പരിക്കേറ്റത്.

ഡെഡ് ലിഫ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടമെന്നാണ് സൂചന. ഒരാഴ്ചയായി ബെഡ് റെസ്റ്റിലായ താരം സുഖം പ്രാപിക്കുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഓക്ടോബർ അഞ്ചിന് രാവിലെയായിരുന്നു അപകടം. ബെല്‍റ്റ് ധരിക്കാതെ 80 കിലോ ഭാരം ഉയർത്തുന്നതിനിടെ നടുവിലെ ഞരമ്ബ് വലിയുകയോ പേശികള്‍ക്ക് പരിക്കേല്‍ക്കുകയോ ആയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ വ്യായാമം നിർത്താൻ തയാറാകാതിരുന്നതോടെ നടിയുടെ പരിക്കും ഗുരുതരമായി. ഇതോടെ മെഡിക്കല്‍ വിദഗ്ധർ നടിക്ക് വിശ്രമം നിർദേശിക്കുകയായിരുന്നു. ദേ ദേ പ്യാർ ദേ 2 എന്ന ചിത്രത്തിലാണ് രാകുല്‍ പ്രീത് സിംഗ് നിലവില്‍ അഭിനയിക്കുന്നത്. പരിക്കുമായി താരം സെറ്റിലെത്തിയെന്നും രണ്ടു ദിവസം ഷൂട്ടിംഗ് തുടർന്നുമെന്നാണ് വിവരം.

മൂന്നാം ദിവസം ഫിസിയോയെ കണ്‍സള്‍ട്ട് ചെയ്തെങ്കിലും മൂന്നു മണിക്കൂറിന് ശേഷം വേദന കൂടി. ജന്മദിന പാർട്ടിക്ക് മുമ്ബേ നടിയുയുടെ നില വഷളാവുകയായിരുന്നു. L4 L5 S1 നെർവുകള്‍ ഞെരുങ്ങിവലിഞ്ഞ് ക്ഷതമേല്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ ബിപി ലെവല്‍ താഴ്ന്ന് നടി അവശയായി. ഇതോടെ ഡോക്ടർമാർ വിശ്രമത്തിന് നിർദേശിച്ചു. അതേസമയം താൻ ആറുദിവസമായി കിടപ്പിലാണെന്നും ഉടനെ തിരിച്ചുവരുമെന്നും നടി ഒരു വീഡിയോ പങ്കിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക