കഞ്ചാവ് കേസില്‍ പിടിഎ പ്രസിഡന്റ് പിടിയില്‍. പാലക്കാട് വല്ലപ്പുഴ സ്വദേശി അനൂപാണ് പിടിയിലായത്. NCP യുവജന വിഭാഗത്തിലെ നേതാവ് കൂടിയാണ് അനൂപ്.
കഴിഞ്ഞ ദിവസം വാളയാർ ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ പൊലീസ്, കഞ്ചാവ് പിടികൂടിയിരുന്നു. രണ്ട് കാറുകളിലായി കൊണ്ടുവന്ന 88 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് അനൂപിലേക്ക് അന്വേഷണ സംഘമെത്തിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
കഞ്ചാവ് പാലക്കാട്ടെത്തിക്കാൻ പണം ഇറക്കിയത് അനൂപായിരുന്നു. വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ കഞ്ചാവ് വിറ്റിരുന്നത്. രണ്ട് സ്‌കൂളുകളിലെ ഭാരവാഹി കൂടിയാണ് അനൂപെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















